നെടുമ്പാശേരി: കർക്കടക മാസം ആരോഗ്യ സംരക്ഷണ മാസമായി ആചരിക്കുന്നതിന്റെ ഭാഗമായി നെടുമ്പാശേരി ഫാർമേഴ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ ആയുർവേദം ആരോഗ്യ സംരക്ഷണത്തിന് ക്യാമ്പയിൻ തുടങ്ങി. ഔഷധക്കഞ്ഞി കിറ്റുകൾ, ഉലുവ ഉണ്ടകൾ തുടങ്ങിയ കർക്കടക മാസ ഉത്പന്നങ്ങളുടെ വിതരണം സമൃദ്ധി നാട്ടുപ്പീടികയിൽ ആരംഭിച്ചു. നെടുമ്പാശേരി മർക്കന്റയിൽ കോഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് സി.പി. തരിയൻ ഉദ്ഘാടനം ചെയ്തു. ഫാർമേഴ്‌സ് സെന്റർ പ്രസിഡന്റ് എ.വി. രാജഗോപാൽ അദ്ധ്യക്ഷനായിരുന്നു. കെ.ബി. സജി, ഷാജു സെബാസ്റ്റ്യൻ, കെ.ജെ. ഫ്രാൻസിസ്, ബിന്നി തരിയൻ, ഷാബു വർഗീസ്, സൈമൺ തേക്കാനത്ത്, ഡേവിസ് മോറേലി, ഷൈബി ബെന്നി, മായ പ്രകാശൻ, അമ്പിളി അജി എന്നിവർ പ്രസംഗിച്ചു.