അങ്കമാലി: ലയൺസ് ക്ലബ് ഒഫ് അങ്കമാലി എയർ സിറ്റി ഭാരവാഹികൾ സ്ഥാനമേറ്റു. സ്ഥാനാരോഹണ ചടങ്ങ് ഡിസ്ട്രിക്ട് സെക്കൻഡ് വൈസ് പ്രസിഡന്റ് വി.എസ്. ജയേഷ് ഉദ്ഘാടനം ചെയ്തു. ഈ വർഷം നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ പ്രഖ്യാപനവും നടത്തി. സി റിൽ ശ്രീധരൻ (പ്രസിഡന്റ്), രതീഷ് ബാലൻ (സെക്രട്ടറി), സൂകിത് രവി (ട്രഷറർ ) എന്നിവർ ചുമതലയേറ്റു. വേണുഗോപാൽ, സിജി ജോയ്, കെ.സി. മാത്യു, വി.ജെ. ഇന്ദുലാൽ, സുമിത്ര രവി എന്നിവർ പ്രസംഗിച്ചു.