കൊച്ചി: കെ. ചിറ്റിലപ്പിള്ളി, എൻ.എസ്.എസ് എം.ജി യൂണിവേഴ്‌സിറ്റി സ്‌നേഹവീട് പദ്ധതിയുടെ 75-ാമത്തെ വീടിന്റെ താക്കോൽ കൈമാറി. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി നേതൃത്വം നൽകുന്ന കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ എൻ.എസ്.എസുമായി സഹകരിച്ച് സെന്റ് തെരേസാസ് കോളേജിന്റെ നേതൃത്വത്തിലാണ് വീട് നിർമ്മിച്ചത്. ഇൻഫന്റ് ജീസസ് ഇടവക വികാരി ഫാദർ ജൂലിയസ് കറുകന്തറ വീട് ആശീർവദിച്ചു. കോളേജ് പ്രൊവിൻഷ്യൽ സുപ്പീരിയറും മാനേജരുമായ ഡോ. സിസ്റ്റർ വിനീത, ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ പ്രോജക്ട് കോ ഓർഡിനേറ്റർ സൂസമ്മ എ.പി., ഫൗണ്ടേഷൻ എക്‌സിക്യൂട്ടീവ് അംഗം ആര്യ പ്രസന്നൻ, കെ.ആർ ബിജു, ഡോ. ശില്പ ജോസ്, എലിസബത്ത് എബ്രഹാം, ഡോ. അന്നു രാജു എന്നിവർ സംസാരിച്ചു.