കൊച്ചി: കടലാമ സംരക്ഷണത്തിന്റെ പേരിൽ ഇന്ത്യയിൽ നിന്നുമുള്ള ചെമ്മീനിന് അമേരിക്ക നിരോധനം ഏർപ്പെടുത്തിയ നടപടിക്കെതിരെ കേരള ഫിഷറീസ് കോഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ കൊച്ചി സി.ഐ.എഫ്.ടിയിലേക്ക് തൊഴിലാളികളുടെ മാർച്ചും ശില്പശാലയും നടക്കും. രാവിലെ 10ന് തോപ്പുംപടിയിൽ നിന്ന് മാർച്ച് ആരംഭിക്കും. നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് 22ന് ഫിഷറീസ് മന്ത്രിക്കും കേന്ദ്രമന്ത്രി ജോർജ് കുര്യനും നിവേദനം നൽകാനും യോഗം തീരുമാനിച്ചു. പാർലമെന്റ് സമ്മേളനത്തിന് മുമ്പ് കേരളത്തിൽ നിന്നുള്ള സംഘം പാർലമെന്റിലെത്തി കേന്ദ്രമന്ത്രിമാർക്കും പ്രതിപക്ഷ നേതാവിനും നിവേദനം നൽകും. യോഗത്തിൽ വി. ദിനകരൻ അദ്ധ്യക്ഷത വഹിച്ചു.