മൂവാറ്റുപുഴ: കാലവർഷം കനത്തതോടെ മൂവാറ്റുപുഴയാർ നിറഞ്ഞുകവിയുന്നു. കാളിയാർ, തോടുപുഴ, കോതമംഗലം ആറുകൾ അപകടകരമാംവിധം നിറഞ്ഞ് ഒഴുകുകയാണ്. ഇവ സംഗമിച്ചാണ് മൂവാറ്റുപുഴയാർ ഒഴുകുന്നത്. ചന്തകടവുമുതൽ ലതാ പാലം വരെയുള്ള പുഴയോര നടപ്പാതകളും കുളികടവുകളും വെള്ളത്തിൽ മുങ്ങി. മലങ്കരഡാമിന്റെ ഷട്ടറുകൾ ഉയർത്തിയതോടെ തൊടുപുഴയാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. കിഴക്കൻ മേഖലയിൽ മഴശക്തിപ്പെട്ടതോടെ കാളിയാർ പുഴയും നിറഞ്ഞു. മഴകനത്താൽ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ മുഴുവൻ വെള്ളത്തിലടിയിലാകുമെന്ന ഭീതിയിലാണ് നാട്ടുകാർ . ഇനിയും മലയോര മേഖലയിൽ കനത്തമഴ പെയ്താൽ പ്രതിസന്ധി രൂക്ഷമാകും. പ്രളയ ഭീതിയിലാണ് മൂവാറ്റുപുഴ പ്രദേശം. 2018ലും 19ലും 20ലും ഉണ്ടായ പ്രളയങ്ങളിൽ മൂവാറ്റുപുഴയിൽ വ്യാപക നാശനഷ്ടം സംഭവിച്ചിരുന്നു. വാണിജ്യ മേഖലയിൽ കോടികളുടെ നഷ്ടമാണ് ഉണ്ടായത്. നൂറുകണക്കിന് കുടുംബങ്ങളെ മാറ്റി പാർപ്പിക്കേണ്ടി വന്നു. ഈ സാഹചര്യത്തിൽ മഴ കനക്കുമെന്ന് മുന്നറിയിപ്പ് വന്നതോടെ റവന്യു വകുപ്പും തദ്ദേശ സ്വംയംഭരണ സ്ഥാപനങ്ങളും കനത്ത ജാഗ്രതയിലാണ്.
താലൂക്ക് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നുഅഗ്നിശമനസേനയും പൊലീസും സന്നദ്ധ സംഘടനകളും ഏതു സാഹചര്യവും നേരിടുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിമൂവാറ്റുപുഴയാറിൽ ജല നിരപ്പ് ക്രമാതീതമായി ഉയർന്നാൽ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറാനുള്ള സാഹചര്യം ഉണ്ടാകുംഅങ്ങനെയൊരു സാഹചര്യമുണ്ടായാൽ ജനങ്ങളെ മാറ്റി പാർപ്പിക്കുന്നതിന് നഗരസഭ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കും
നഗരസഭ ക്യാമ്പുകൾ
ഒരുക്കുന്ന സ്ഥലങ്ങൾ
കുര്യൻമല കമ്യൂണിറ്റി ഹാൾ കടാതി എൻ.എസ്.എസ്. കരയോഗംവാഴപ്പിള്ളി ജെ.ബി സ്കൂൾകാവുംകര വനിതാ സെന്റർ ടൗൺ യു.പി സ്കൂൾ ലോരോട്ടോ ആശ്രമംഇലാഹിയ സ്കൂൾ പേട്ട ജുമാമസ്ജിദ്
ക്യാമ്പിൽ എത്തുന്നവർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും നഗരസഭ നേതൃത്വത്തിൽ ഒരുക്കും. മൂന്നു നേരത്തെ ഭക്ഷണവും ക്യാമ്പിലുണ്ടാകും. ആവശ്യഘട്ടങ്ങളിൽ മെഡിക്കൽ സംഘത്തിന്റെ സേവനവും ഉറപ്പാക്കും
പി.പി. എൽദോസ്
ചെയർമാൻ
മൂവാറ്റുപുഴ നഗരസഭ