കൊച്ചി: ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റും ചെസ് അസോസിയേൻ സെക്രട്ടറിയുമായിരുന്ന എം.എം. അബ്ദുൾ റഹ്മാന്റെ ഓർമ്മക്കായി കൊച്ചിൻ സർവീസ് സഹകരണ ബാങ്ക് അഖില കേരള ഓപ്പൺ ചെസ് ടൂർണമെന്റ് സംഘടിപ്പിക്കും. കലൂർ മണപ്പാട്ടി പറമ്പിലെ ബാങ്ക് ഓഡിറ്റോറിയത്തിൽ 21ന് രാവിലെ 10നാണ് മത്സരം. അണ്ടർ 15, അണ്ടർ 12, അണ്ടർ 9, ഓപ്പൺ എന്നിങ്ങനെ 4 വിഭാഗങ്ങളിലായാണ് ടൂർണമെന്റ്. വിജയികൾക്ക് ഒരുലക്ഷം രൂപ സമ്മാനം നൽകും. ഏറ്റവും കൂടുതൽ മത്സരാർത്ഥികൾ പങ്കെടുക്കുന്ന ആദ്യ രണ്ട് സ്കൂളുകൾക്കും ഉയർന്ന പോയിന്റ് നേടുന്ന രണ്ട് സ്കൂളുകൾക്കും പ്രത്യേക സമ്മാനങ്ങളുണ്ട്. വിശദ വിവരങ്ങൾക്ക്: 9895173241, 9995324429