മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിലെ പതിനാലാം വാർഡ് ഐരുമലയിൽ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് വീട് അപകടാവസ്ഥയിൽ. ചെളികണ്ടത്തിൽ ബക്കറിന്റെ വീടിന്റെ പിൻഭാഗത്തേയ്ക്കാണ് കനത്ത മഴ തുടർന്ന് സംരക്ഷണ ഭിത്തി ഇടിഞ്ഞത്. രണ്ട് സമയത്തായിട്ടാണ് സംരക്ഷണഭിത്തി ഇടിഞ്ഞത്. സമീപത്തെ വീടിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വീട് പൂർണമായി നിലംപതിക്കാവുന്ന അവസ്ഥയായതോടെ ബക്കറും ഭാര്യയും മകളുടെ വീട്ടിലേക്ക് താമസം മാറ്റിയിരിക്കുകയാണ്. വാർഡ് മെമ്പറുടെ നേതൃത്വത്തിൽ വില്ലേജ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. ബക്കറിന് സഹായങ്ങൾ എത്തിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
ബക്കറിന്റെ കുടുംബത്തിന് സർക്കാർ സഹായം ലഭിക്കാൻ വേഗത്തിലുള്ള ഇടപെടലുകൾ ഉണ്ടാകണം
ഐ.ടി. സുരേന്ദ്രൻ
വാർഡ് മെമ്പർ