ആലുവ: ബിൽഡേഴ്‌സ് അസോസിയേഷൻ ഒഫ് ഇന്ത്യ (ബി.എ.ഐ) ആലുവ സെന്ററിന്റെ ഭാരവാഹികളുടെ സ്ഥാനാരോഹണം 19ന് വൈകിട്ട് 6.30ന് ആലുവ പെരിയാർ ക്ലബിൽ നടക്കും. ബി.എ.ഐ മുൻ ദേശീയ പ്രസിഡന്റ് ചെറിയാൻ വർക്കി ഉദ്ഘാടനം ചെയ്യും. ആലുവ സെന്റർ ചെയർമാൻ മുഹമ്മദ് ഫവാസ് അദ്ധ്യക്ഷനാകും. സംസ്ഥാന ചെയർമാൻ പി.എൻ സുരേഷ് നേതൃത്വം നൽകും. അജിത് രാജൻ (ചെയർമാൻ), ആർ. മുരളീധരൻ (സെക്രട്ടറി), അബ്ദുൾ റഹ്മാൻ (ട്രഷറർ), ആഷിക് അലി (വൈസ് ചെയർമാൻ), വിന്നി ജോസഫ് (ജോയിന്റ് സെക്രട്ടറി) തുടങ്ങിയവരാണ് ചുമതലയേൽക്കുന്നത്.