മൂവാറ്റുപുഴ: കോൺഗ്രസ് നേതാവും മൂവാറ്റുപുഴ നഗരസഭ മുൻ ചെയർമാനുമായ അഡ്വ. കെ.ആർ. സദാശിവൻ നായരുടെ സ്മരണാർത്ഥം കുര്യൻമലയിൽ നിർമ്മിക്കുന്ന മിനി സ്റ്റേഡിയത്തിന്റെ ശിലാസ്ഥാപനം 21ന് വൈകിട്ട് 3ന് ഡീൻ കുര്യാക്കോസ് എം.പി നിർവഹിക്കും. 85 സെന്റ് സ്ഥലത്ത് നിർമിക്കുന്ന സ്റ്റേഡിയത്തോട് അനുബന്ധിച്ച് ടർഫ്, മഡ് കോർട്ട്, ഗാലറി, ഓഫീസ്, വിശ്രമ മുറികൾ തുടങ്ങി ആധുനിക സൗകര്യങ്ങളോടെയാണ് സ്റ്റേഡിയം വിഭാവനം ചെയ്തിരിക്കുന്നത്. നിർമ്മാണ ചുമതല സ്പോർട്ട്സ് കേരള ഫൗണ്ടേഷനാണ്. ശിലാസ്ഥാപന ചടങ്ങിൽ നഗരസഭ ചെയർമാൻ പി.പി. എൽദോസ് അദ്ധ്യക്ഷനാകും. മാത്യു കുഴൽനാടൻ എം.എൽ.എ മുഖ്യാതിഥിയാകും.