കോലഞ്ചേരി: കനത്ത മഴയിലും കാറ്റിലും കോടതി മിനി ബൈപാസ് റോഡിൽ വൈദ്യുത ലൈനിന് മുകളിലേക്ക് മുകളിലേയ്ക്ക് മരം വീണു. ഇന്നലെ രാവിലെ 10 മണിയോടെ മരം റോഡിലേക്ക് മറിഞ്ഞത്. രാവിലെ 11 മണിയോടെ ആശ്രമം വടവുകോട് റോഡിലെ വൈദ്യുത ലൈനിലേയ്ക്കും മരം വീണ് ഗതാഗതം തടസപ്പെട്ടു. പട്ടിമറ്റം ഫയർഫോഴ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ രണ്ടിടത്തും മരങ്ങൾ മുറിച്ച് മാറ്റി.