angamal-4

അങ്കമാലി: വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർത്ഥ്യമാക്കിയ എൽ.ഡി.എഫ് സർക്കാരിന് അഭിവാദ്യമർപ്പിച്ച് സി.പി.എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്കമാലി പട്ടണത്തിൽ ആഹ്ലാദപ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. പൊതുയോഗം ഏരിയാ കമ്മിറ്റി അംഗം സച്ചിൻ ഐ. കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം ടി. വൈ ഏല്യാസ് അദ്ധ്യക്ഷനായി. ലോക്കൽ സെക്രട്ടറി സജി വർഗീസ്,​ പി.എ. അനീഷ്, ജിജോ ഗർവാസീസ് തുടങ്ങിയവർ സംസാരിച്ചു.