കൊച്ചി: കലൂരിൽ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വാഹനങ്ങൾ ഓടിച്ചിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി 11.40ഓടെയായിരുന്നു സംഭവം. ഇടപ്പള്ളി ഭാഗത്ത് നിന്നുവരികയായിരുന്ന സ്കൂട്ടറും കലൂരിൽനിന്നുവന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ സ്‌കൂട്ടർ തകർന്നു.