കോലഞ്ചേരി: വടവുകോട് ചോയിക്കരമുകൾ സൗഹൃദ റെസിഡന്റ്സ് അസോസിയേഷനും ചേലാട് സെന്റ് ഗ്രിഗോറിയോസ് ഡെന്റൽ കോളേജും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ ദന്തപരിശോധന ക്യാമ്പ് പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ ഉദ്ഘാടനം ചെയ്തു. റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സോണി കെ. പോൾ അദ്ധ്യക്ഷനായി. ടി.കെ. പോൾ, സി.കെ. മനോജ്, ടി.കെ. സുരേഷ്, ജാനകി രാജു, ഏലിശ്വാ മാർട്ടിൻ, സിന്ദു രാജീവ്, സി.കെ. കൃഷ്ണകുമാർ, ശോഭന ജയപ്രകാശ് എന്നിവർ സംസാരിച്ചു.