
അങ്കമാലി: കേരള അക്കാഡമി ഒഫ് സ്‌കിൽസ് എക്‌സലൻസിന് കീഴിൽ അങ്കമാലി ഇങ്കൽ പാർക്കിൽ പ്രവർത്തിക്കുന്ന എസ്‌പോയർ അക്കാഡമിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര യുവജന നൈപുണ്യദിനം ആഘോഷിച്ചു. അങ്കമാലി നഗരസഭാ കാര്യാലയത്തിൽ നിന്ന് ആരംഭിച്ച വിളംബര ജാഥ റോജി. എം. ജോൺ. എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നഗരസഭാ അദ്ധ്യക്ഷൻ മാത്യു തോമസ് അദ്ധ്യക്ഷനായി. ബ്ലോക്ക് സ്‌കിൽസ് എക്‌സലൻസ് സെന്റർ കൺവീനർ ടി.എം. വർഗീസ് നൈപുണ്യദിന സന്ദേശം നൽകി. എസ്‌പോയർ അക്കാഡമി ജനറൽ മാനേജർ ഇ.എ. ഓസ്റ്റിൻ, വിജി ചാണ്ടി എന്നിവർ പ്രസംഗിച്ചു.