കോലഞ്ചേരി: പട്ടിമറ്റം ഇന്ദിര പ്രിയദർശിനി ട്രസ്റ്റിന്റെ നേതൃത്വത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ എ.പി. കുഞ്ഞുമുഹമ്മദ് അദ്ധ്യക്ഷനായി. പ്രൊഫ. ജോയ് സി. ജോർജ്, ജോഷി ജോർജ്, വർക്കി പട്ടിമ​റ്റം, എ.എസ്. മക്കാർ കുഞ്ഞ്, ചാക്കോ. പി. മാണി, ഹനീഫ കുഴുപ്പിള്ളി, സാജു കറുത്തേടം, എം.പി. ജോസഫ്, വി.എം. മുഹമ്മദ്, ഷെമീർ എന്നിവർ സംസാരിച്ചു.