പറവൂർ: ശ്രീനാരായണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയനിലെ ചിറ്റാറ്റുകര മേഖലയോഗം എസ്.എൻ.ഡി.പി യോഗം കൗൺസിലർ ഇ.എസ്. ഷീബ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ ഷൈജു മനയ്ക്കപ്പടി അദ്ധ്യക്ഷനായി. യൂണിയൻ ചെയർമാൻ സി.എൻ. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. യോഗം ഡയറക്ടർമാരായ പി.എസ്. ജയരാജ്, എം.പി. ബിനു, ഡി. ബാബു, മേഖല കൺവീനർ വി.എൻ. നാഗേഷ്, യൂണിയൻ അഡ്മിനിസ്ട്രറ്റീവ് കമ്മിറ്റി അംഗങ്ങളായ ഡി. പ്രസന്നകുമാർ, കണ്ണൻ കൂട്ടുകാട്, കെ.ബി. സുഭാഷ്, എം.എഫ്.ഐ കോഓഡിനേറ്റർ ഗോപാലകൃഷ്ണൻ, വനിതാസംഘം പ്രസിഡന്റ് ഐഷ രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ആഘോഷ കമ്മിറ്റി ഭാരവാഹികളായി ശ്രീകുമാർ നീണ്ടൂർ (ചെയർമാൻ), സോമൻ ആളംതുരുത്ത് (കൺവീനർ), ചന്ദു തുരുത്തിപ്പുറം, സച്ചിൻ കുഞ്ഞിത്തൈ, മാനോജ് മാച്ചാംതുരുത്ത് (ജോയിന്റ് കൺവീനർമാർ) എന്നിവരടങ്ങുന്ന 51 അംഗകമ്മിറ്റിയെ തിരഞ്ഞെടുത്തു.