aluva

ആലുവ: കനത്ത മഴയിൽ പെരിയാർ കര കവിഞ്ഞതോടെ കർക്കടക പുലരിയിൽ ആലുവ മഹാദേവന് ആറാട്ടുത്സവം. ഇന്നലെ പുലർച്ചെ അഞ്ച് മണിയോടെയാണ് മഹാദേവന് ആറാട്ട് നടന്നത്. ആറാട്ട് ഉത്സവം നടന്നതറിഞ്ഞ് പുലർച്ചെ മുതൽ മണപ്പുറത്തേക്ക് ഭക്തജന പ്രവാഹമായിരുന്നു.

പെരിയാറിലെ ജലനിരപ്പ് ഉയർന്നാണ് സ്വയംഭൂവായ ഭഗവാന് ആറാട്ട് നടക്കുന്നത്. വെള്ളം ഇറങ്ങി തേവരെ വീണ്ടും ദർശിക്കുന്ന സമയത്ത് മണപ്പുറത്ത് ആറാട്ട് സദ്യയും നടക്കും. കേരളത്തിലെ ചുരുക്കം ചില ക്ഷേത്രങ്ങളിൽ മാത്രമാണ് ഇത്തരത്തിൽ ആറാട്ട് നടക്കുന്നത്. കഴിഞ്ഞ വർഷം ജലനിരപ്പ് കാര്യമായി ഉയരാത്തതിനാൽ ആറാട്ട് നടന്നിരുന്നില്ല. എന്നാൽ 2022ൽ അഞ്ച് പ്രാവശ്യം ആലുവ തേവർക്ക് ആറാട്ട് നടന്നു. മറ്റു ക്ഷേത്രങ്ങളിലെല്ലാം ഭഗവാനെ എഴുന്നള്ളിച്ച് ജലാശയത്തിൽ എത്തിച്ച് ആറാടിക്കുകയാണ് പതിവ്. കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയും ഡാമുകൾ തുറന്നതും ആണ് പെരിയാറിലെ ജല നിരപ്പ് ഉയരാൻ കാരണമായത്. പുലർച്ചെ നാലടിയോളം ജലനിരപ്പ് ഉയർന്നെങ്കിലും പകൽ സമയങ്ങളിൽ കാര്യമായ മഴ പെയ്യാതിരുന്നതിനാൽ വൈകിട്ടോടെ ഒരടിയോളം താഴ്ന്നു.

ജ​ല​നി​ര​പ്പ് ​ഏ​റി​യ​തി​നാ​ൽ​ ​വെ​ള്ളം​ ​എവിടെ വരെ ക​യ​റി​ ​നി​ൽ​ക്കു​ന്നുവോ അവിടെ ​വ​ച്ച് ​നി​ത്യേ​ന​യു​ള്ള​ ​ക്ഷേ​ത്ര​ ​പൂ​ജാ​ക​ർ​മ്മ​ങ്ങ​ൾ​ ​ന​ട​ത്തും.
മു​ല്ല​ക്ക​ൽ​ ​ശ​ങ്ക​ര​ൻ​ ​ന​മ്പൂ​തി​രി
മേ​ൽ​ശാ​ന്തി