eye-camp

പിറവം: കരിങ്കല്ലിചിറ ശ്രീനാരായണ പബ്ലിക് ലൈബ്രറിയും കാക്കനാട് ശുശ്രുത കണ്ണാശുപത്രിയും സംയുക്തമായി ലൈബ്രറി ഹാളിൽ നേത്ര പരിശോധന ക്യാമ്പും തിമിര രോഗനിർണയവും നടത്തി. വാർഡ് കൗൺസിലറും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ബിമൽ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ നേതൃസമിതി കൺവീനർ സിമ്പിൾ തോമസ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ പ്രശാന്ത് മമ്പുറം, അന്നമ്മ ടോമി, അജേഷ് മനോഹർ, ലൈബ്രറി സെക്രട്ടറി പി.കെ. രമണൻ, ഡോ. അജയ്, സിന്ധു സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.