
കോതമംഗലം: എസ്.എസ്.എൽ.സി, പ്ലസ്ടു, വി.എച്ച്.എസ്. ഇ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികളെ ആദരിച്ചു. കവളങ്ങാട് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിലെയും നേര്യമംഗലം എസ്.എസ്.സി ഹോസ്റ്റലിൽ താമസിക്കുന്ന കുട്ടികളെയുമാണ് മെമ്പേഴ്സ് എക്സലന്റ് അവാർഡ് നൽകി ആദരിച്ചത്. നേര്യമംഗലം എസ്.സി കമ്മ്യൂണിറ്റി ഹാളിൽ നടന്ന പ്രതിഭാ സംഗമം ഊന്നുകൽ സർക്കിൾ ഇൻസ്പെക്ടർ രതീഷ് ഗോപാൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ജിൻസി ബിജു അദ്ധ്യക്ഷയായി. പി.എം.ശിവൻ, രാജു ചെറുപുറത്ത്, പി.ആർ.രവി, ജോയി അറക്കക്കുടി, എ.സി. രാജശേഖരൻ, ഐ.എ. ഹനീഫ, പി.എം.റഷീദ് അജന്ത പുരുഷോത്തമൻ, രാധിക പ്രസന്നൻ, സി.എസ്.ബീവി, കെ.കെ.വിനു, സി.കെ രാജൻ, കെ.എം.ഷെമീർ എന്നിവർ സംസാരിച്ചു.