അങ്കമാലി: നഗരസഭയുടെയും സംസ്ഥാന വനം വന്യജീവി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ ലോക സർപ്പാദിനാചരണം നഗരസഭാ ചെയർമാൻ മാത്യു തോമസ് ഉദ്ഘാടനം ചെയ്തു. പാമ്പ് കടിയേറ്റാൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചുള്ള ബോധവത്കരണ പരിപാടി അങ്കമാലി മോർണിംഗ് സ്റ്റാർ കോളേജ് വിദ്യാർത്ഥിനികൾ നൃത്ത രൂപേണ അവതരിപ്പിച്ചു. ട്രാൻസ്‌പ്പോർട്ട് ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ പരിപാടിയിൽ നഗരസഭ വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി.വൈ. ഏല്യാസ് , ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ എ.വി. രഘു, സാജു നെടുങ്ങാടൻ, ബാസ്റ്റിൻ ഡി. പാറയ്ക്കൽ, അങ്കമാലി മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജോണി കുരിയാക്കോസ് , സോഷ്യൽ ഫോറസ്ട്രി എക്സ്റ്റൻഷൻ ഓഫീസർ കെ.ആർ. വീണാദേവി, മോർണിംഗ് സ്റ്റാർ കോളേജ് സുവോളജി വിഭാഗം മേധാവി ലീന ജോസഫ്, വനം വകുപ്പ് സെക്ഷൻ ഓഫീസർമാരായ കെ. ബിജു, കെ.എസ്. സെബാസ്റ്റ്യൻ, അഡ്വ. പോളച്ചൻ പുതുപ്പാറ, തോമസ് കോതമംഗലം എന്നിവർ പ്രസംഗിച്ചു.