vaikata

കുറുപ്പംപടി: രായമംഗലം പഞ്ചായത്ത് 5-ാം വാർഡിൽ വായ്ക്കരയിൽ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ തടയണ നിർമ്മിച്ചു. വായ്ക്കര പാടശേഖരത്തിലെ നെൽകൃഷിക്കും കിണറുകളിലെ കുടിവെള്ള ലഭ്യതയ്ക്കും മറ്റ് കൃഷികൾക്കും ഈ തടയണ പ്രയോജനപ്പെടും. പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ തടയണ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ദീപ ജോയി അദ്ധ്യക്ഷയായി. വാർഡ് മെമ്പർ കെ.എൻ. ഉഷാദേവി, വികസന കാര്യ ചെയർമാൻമാരായ ബിജു കുര്യാക്കോസ്, സ്മിത അനിൽകുമാർ, അസി എൻജിനീയർ വി.ഡി. വിനോദ്, സെക്രട്ടറി ബി. സുധീർ, കൃഷി ഓഫീസർ അമീറ ബീഗം തുടങ്ങിയവർ സംസാരിച്ചു.