fr-sebastain

അങ്കമാലി: വിൻസെൻഷ്യൻ കോൺഗ്രിഗേഷനിലെ മേരി മാതാ പ്രോവിൻസ് അംഗം ഫാ. സെബാസ്റ്റ്യൻ ചെറുവള്ളാത്ത് (84) നിര്യാതനായി. സംസ്കാരം ഇന്ന് 2ന് അങ്കമാലി വിൻസെൻഷ്യൻ ആശ്രമ ദേവാലയത്തോടനുബന്ധിച്ചുള്ള സെമിത്തേരിയിൽ. പാലാ രൂപതയിലെ ഭരണങ്ങാനം ഇടവകയിലെ പരേതരായ തോമസ് - അന്നമ്മ ദമ്പതികളുടെ മകനാണ്. ആലുവ വിൻസെൻഷ്യൻ വിദ്യാഭവൻ, മീനങ്ങാടി, തൊടുപുഴ, പച്ചാളം, തൃക്കാക്കര, മൂക്കന്നൂർ തുടങ്ങിയ വിൻസെൻഷ്യൻ ആശ്രമങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ബ്രിജിറ്റ്,​ പരേതരായ മത്തായി, ജോസഫ് , മറിയക്കുട്ടി, അന്നമ്മ, ഏലിയാമ്മ, ത്രേസ്യാമ്മ, റോസമ്മ എന്നിവർ സഹോദരങ്ങളാണ്.