പറവൂർ: കൂനമ്മാവ് ബാപ്പുജി മെമ്മോറിയൽ ലൈബ്രറിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കഥയരങ്ങ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. രമാദേവി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് മാത്യൂസ് കൂനമ്മാവ് അദ്ധ്യക്ഷനായി. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം യേശുദാസ് പറപ്പിള്ളി,​ എം.കെ. ബിബിൻ, മാർട്ടിൻ ചൂളക്കൽ എന്നിവർ സംസാരിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന പരിപാടിയിൽ സ്മിത ബാബു, ജോണി മേനാച്ചേരി, വി.എം. വിനോദ് ലാൽ എന്നിവർ കഥകൾ അവതരിപ്പിച്ചു.