dyfi

ആലുവ: സ്വകാര്യ കുത്തക ടെലഫോൺ കമ്പനിക്കാരുടെ അമിതമായ നിരക്ക് വർദ്ധനവിനെതിരെ ഡി.വൈ.എഫ്‌.ഐ ആലുവ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച യുവജന പ്രതിഷേധം സി.പി.എം ഏരിയ കമ്മിറ്റി അംഗം രാജീവ് സക്കറിയ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം.എ. ഷഫീക്ക് അദ്ധ്യക്ഷനായി. എം.എസ്. അജിത്ത്, ഹരിശ്രീ ചന്ദ്രൻ, ടി.ആർ. ജിഷ്ണു, സമീർ പാറക്കാട്ട്, മുഹമ്മദ് ഹിജാസ്, ഫാരിസ് മെഹർ, പി.ടി. വിഷ്ണു എന്നിവർ നേതൃത്വം നൽകി.