sndp

പെരുമ്പാവൂർ: ചതയ ദിനാഘോഷത്തെക്കുറിച്ച് ആലോചിക്കുന്നതിനായി എസ്.എൻ.സി.പി യോഗം ഇരിങ്ങോൾ ശാഖയിൽ നടന്ന വിശേഷാൽ പൊതുയോഗം യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം ജയൻ പാറപ്പുറം ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് എം. വസന്തൻ അദ്ധ്യക്ഷനായി. ശാഖാ സെകട്ടറി കെ.എൻ. മോഹനൻ,​ വൈസ് പ്രസിഡന്റ് സി.വി. ജിനിൽ, യൂണിയൻ കമ്മിറ്റി അംഗം ബോസ് ഞാറ്റുംപറമ്പിൽ, വനിത സംഘം സെക്രട്ടറി ഉഷ ബാലൻ,​ എം.വി. ബാബു എന്നിവർ സംസാരിച്ചു. കെ.രാജേഷ് കൺവീനറായി 25 അംഗ സ്വാഗത സംഘം രൂപീകരിച്ചു.