മരട്: മരട് വടക്കുഭാഗങ്ങളിൽ രാത്രികാലത്ത് സാമൂഹ്യവിരുദ്ധശല്യം രൂക്ഷമായി. കഴിഞ്ഞദിവസം രാത്രി 12.30ഓടെ കാറിൽ വീട്ടിലേക്കു വന്ന കുടുംബത്തെ അയിനിറോഡ് മാധ്യമംറോഡ് ഭാഗത്തുവച്ച് രണ്ട് സ്ഥലങ്ങളിൽ സാമൂഹ്യവിരുദ്ധർ തടഞ്ഞു. അടുത്ത കാലത്തായി രാത്രിയിൽ ഈ പ്രദേശങ്ങളിൽ പരിചയം ഇല്ലാത്ത ചെറുപ്പക്കാരെ കാണാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. പ്രദേശത്ത് പൊലീസ് പട്രോളിംഗ് ഏർപ്പെടുത്തണമെന്ന് മരട് നഗരസഭാ കൗൺസിലർ രാജേഷ്‌ ആവശ്യപ്പെട്ടു.