
ആലുവ: കൊണ്ടോട്ടി മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകല അക്കാഡമി, എടത്തല അൽ അമീൻ കോളേജ്, എടത്തല പഞ്ചായത്ത് ലൈബ്രറി നേതൃസമിതി എന്നിവ സംയുക്തമായി സംഘടിപ്പിച്ച പഞ്ചദിന മാപ്പിളകല സംസ്ഥാന പരിശീലന ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം എടത്തല അൽ അമീൻ കോളേജ് പ്രിൻസിപ്പൽ ഡോ. സിനി കുര്യൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ അദ്ധ്യക്ഷനായി. മാപ്പിളകല അക്കാഡമി സെക്രട്ടറി ബഷീർ ചുങ്കത്തറ, ജോ. സെക്രട്ടറി ഫൈസൽ എളേറ്റിൽ, വൈസ് ചെയർമാൻ പുലിക്കോട്ടിൽ ഹൈദരാലി, എ.പി. അബ്ദുൾ സലാം, കെ. രവിക്കുട്ടൻ, എസ്.എ.എം. കമാൽ, എന്നിവർ സംസാരിച്ചു.