പറവൂർ: താലൂക്ക് ചെത്ത് തൊഴിലാളി യൂണിയൻ സി.ഐ.ടി.യു 54-ാം വാർഷിക സമ്മേളനം കേരള ടോഡി ബോർഡ് ചെയർമാൻ യു.പി. ജോസഫ് ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് ടി.ആർ. ബോസ് അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി കെ.എസ്. സജീവൻ, പി.എൻ. സീനുലാൽ, എം.കെ. സിദ്ധാർത്ഥൻ, കെ.എ. വിദ്യാനന്ദൻ, പി.കെ. സോമൻ, ടി.ജി. അശോകൻ, കെ.ഡി. വേണുഗോപാൽ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ടി.ആർ. ബോസ് (പ്രസിഡന്റ്), സി.ആർ. ശശാങ്കൻ(വൈസ് പ്രസിഡന്റ്), കെ.എസ്. സജീവൻ (ജനറൽ സെക്രട്ടറി), ടി.ഇ. രാമകൃഷ്ണൻ(ജോയിന്റ് സെക്രട്ടറി), കെ.കെ. സദാനന്ദൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു