puraskaram

പെരുമ്പാവൂർ: എസ്.എൻ.ഡി.പി യോഗം പെരുമ്പാവൂർ ടൗൺ ശാഖ സംഘടിപ്പിച്ച വനിത പ്രതിഭകളെ ആദരിക്കുന്ന പുണ്യമാസ ഗുരുവന്ദന സദസ് പ്രസിഡന്റ് ടി.കെ. ബാബു ഉദ്ഘാടനം ചെയ്തു. കെ. മൈത്രി, എൻ.വി. കമലമ്മ, എം.കെ. പൊന്നമ്മ, എൻ.കെ. ചന്ദ്രമതി,​ പി.കെ. ലീല, പി.പി. സരസ്വതിയമ്മ, എം.ജി.രമണി എന്നീ അദ്ധ്യാപക പ്രതിഭകൾക്ക് സ്വാമിനി വിഷ്ണു പ്രിയ ബഹുമതിപത്രവും പുരസ്കാരവും നൽകി. മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി മുൻ ചെയർപേഴ്സൺ വത്സല രവികുമാർ, വായന പൂർണിമ കോ ഓർഡിനേറ്റർ ഇ.വി. നാരായണൻ, ശാഖ സെക്രട്ടറി സി.കെ. സുരേഷ് ബാബു എന്നിവർ സംസാരിച്ചു. ഗുരുവന്ദന സദസുകൾ കർക്കടകം 32ന് സമാപിക്കും.