guru

കൊച്ചി: ചിന്മയമിഷന്റെ ആഭിമുഖ്യത്തിൽ 21ന് രാവിലെ 9 മുതൽ നെട്ടേപ്പാടം റോഡ് സത്സംഗമന്ദിരത്തിൽ ഗുരുപൂർണിമ ആഘോഷിക്കും. എറണാകുളം ചിന്മയമിഷൻ ആചാര്യൻ സ്വാമി സത്യാനന്ദസരസ്വതിയുടെ നേതൃത്വത്തിൽ വേദ പാരായണം, ഭജന, സഹസ്രനാമ ജപം, ഗുരുപാദുക പൂജ, ചിന്മയ അഷ്ടോത്തര ശത നാമാവലി അർച്ചന, പ്രഭാഷണം, സമ്പൂർണ ഗീതാപാരായണം, ഗീതാ ആരതി എന്നിവയാണ് ചടങ്ങുകൾ. ആഗസ്റ്റ് 16വരെ ചിന്മയമിഷനിൽ ദിവസവും രാവിലെ 9മുതൽ രാമായണം പാരായണവും ആഗസ്റ്റ് 3ന് അഖണ്ഡ രാമായണ പാരായണവുമുണ്ടാകും. കൂടുതൽ വിവരങ്ങൾക്ക്: 0484 2376753, 9495409277