കാലടി: ഇല്ലിത്തോട് മഹാത്മ ലൈബ്രറിയുടെ നേതൃത്വത്തിൽ വീട്ടുമുറ്റ വായന സദസ് സംഘടിപ്പിച്ചു. മലയാറ്റൂർ - നിലീശ്വരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലൈജി ബിജു വായന സദസ് ഉദ്ഘാടനം ചെയ്തു. ഇല്ലിത്തോട്, ഹോസ്പിറ്റൽ റോഡ് റസിഡൻസ് അസോസിയേഷന്റെ സഹകരണത്തോടുകൂടിയാണ് സജി കരോട്ടപ്പുറത്തിന്റെ ഭവനത്തിൽ വീട്ടുമുറ്റ വായന സദസ് സംഘടിപ്പിച്ചത്. ബെന്യാമിന്റെ ആടുജീവിതം എന്ന പുസ്തകം സൗമ്യ ബിനേഷ് അവതരിപ്പിച്ചു. ലൈബ്രറി പ്രസിഡന്റ് പോളച്ചൻ ഇടശേരി അദ്ധ്യക്ഷനായി. റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് പി.എസ്. രാജേന്ദ്രൻ, സെക്രട്ടറി ബിജു മുണ്ടക്കൽ, ഖജാൻജി മായ സജി, സാബു പണ്ടാല, സനിൽ.പി.തോമസ്, മാർട്ടിൻ കൊളക്കാട്ടുശേരി എന്നിവർ പങ്കെടുത്തു.