കൊച്ചി: എസ്.എൻ.ഡി.പി യോഗം കുമ്പളം ശാഖയിലെ യൂത്ത്മൂവ്മെന്റ്, കുമാരിസംഘം പുന:സംഘടനായോഗം നടന്നു. കണയന്നൂർ യൂണിയൻ സെക്രട്ടറി ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഐ.പി. ഷാജി അദ്ധ്യക്ഷത വഹിച്ചു. എസ്.ജെ.പി വൈസ് പ്രസിഡന്റ് എൻ.പി. മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി.

കണയന്നൂർ യൂണിയൻ പ്രസിഡന്റ് വിനോദ് വേണുഗോപാൽ, കുമാരിസംഘം യൂണിയൻ പ്രസിഡന്റ് അഞ്ജന, സെക്രട്ടറി പ്രാർത്ഥന പ്രശാന്ത്, യൂണിയൻ കമ്മറ്റിഅംഗം ബിനീഷ് മുക്കാഞ്ഞിരത്ത്, എസ്.ജെ.പി.വൈ സെക്രട്ടറി സാജു , എസ്.എൻ.ഡി.പി വനിതാസംഘം പ്രസിഡന്റ് സുഷമ പ്രകാശൻ, സെക്രട്ടറി സന്ധ്യ ഷാജി, ട്രഷറർ സീന ഷാജി, സൈബർസേന സംസ്ഥാന സമിതിഅംഗം ശാലിനി അനീഷ്, ശാഖാ സെക്രട്ടറി രാജീവ് കുട്ടൂങ്കൽ, വൈസ് പ്രസിഡന്റ് സോമശേഖരൻ ചാലുകുളത്തിൽ, ശാഖാ ഭാരവാഹികളായ സുമേഷ്, അരുൺകുമാർ, ധനേഷ്, വനിതാസംഘം ഭാരവാഹികളായ സോജ കലേശൻ, ഗിരിജ രമേശൻ, ഷീബ സുധീർ എന്നിവർ സംസാരിച്ചു.

യൂത്ത്മൂവ്മെന്റ് ഭാരവാഹികളായി അശ്വിൻ ബിജു (പ്രസിഡന്റ്), എൻ.എം. നവനീത് (വൈസ് പ്രസിഡന്റ്), ശ്രീക്കുട്ടൻ (സെക്രട്ടറി), അതുൽകൃഷ്ണ (ജോ. സെക്രട്ടറി), പ്രവീൺ (യൂണിയൻ കമ്മിറ്റിഅംഗം) എന്നിവരെയും കുമാരിസംഘം ഭാരവാഹികളായി ദേവിക ഷാജി (പ്രസിഡന്റ്), അദിത്യലക്ഷ്മി (വൈസ് പ്രസിഡന്റ്), മാളവിക ഷാജി (സെക്രട്ടറി), അഭിരാമി ബിനീഷ് (യൂണിയൻ കമ്മിറ്റിഅംഗം) തുടങ്ങിയവരെ തിരഞ്ഞെടുത്തു.