ആലുവ: എസ്.എൻ.ഡി.പി യോഗം എടയപ്പുറം ശാഖവക കോലാട്ടുകാവ് ഭഗവതി ക്ഷേത്രത്തിൽ ശ്രീരാമപൂജയും ഔഷധസേവയും നാളെ മുതൽ 20വരെ നടക്കുമെന്ന് ദേവസ്വം സെക്രട്ടറി പ്രേമൻ പുറപ്പേൽ അറിയിച്ചു. മൂന്ന് ദിവസവും വൈകിട്ട് ദീപാരാധനക്ക് ശേഷം ഔഷധക്കഞ്ഞി വിതരണം നടക്കും. സമൂഹ ഭഗവതി സേവ, ശ്രീരാമപൂജ പാരായണം എന്നിവയും കോലാട്ടുകാവ് നാരായണീയം പാരായണ സമിതിയുടെ നേതൃത്വത്തിൽ രാമായണപാരായണവും നടക്കും.