ptrka

കോലഞ്ചേരി: കക്ഷിരാഷ്ട്രീയങ്ങൾക്കതീതമായ സഹകരണം കേരള വികസനത്തിന് മാതൃകയാണെന്നും രാഷ്ട്രീയമായ അഭിപ്രായഭിന്നതകൾ മറന്ന് നാടിന്റെ നന്മയ്ക്കുവേണ്ടി പ്രവർത്തിച്ചതാണ് പൂതൃക്കയിൽ പൊതുശ്മശാനം യാഥാർത്ഥ്യമായതിന് പിന്നിലെന്നും തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. പൂതൃക്ക പഞ്ചായത്ത് ബി.പി.സി.എല്ലിന്റെ സഹകരണത്തോടെ വടയമ്പാടിയിൽ നിർമ്മിച്ച ആധുനിക ശ്മശാനം ഉദ്ഘാടനം ചെയ്യുകയായിരുന്നുെ മന്ത്രി. പി.വി. ശ്രീനിജിൻ എം.എൽ.എ അദ്ധ്യക്ഷനായി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ മുഖ്യാതിഥിയായി. പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് ടി.പി. വർഗീസ്, വൈസ് പ്രസിഡന്റ് സിനി ജോയി, ജില്ലാ പഞ്ചായത്ത് അംഗം ലിസി അലക്‌സ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.എസ്. രാജി, ഷൈജ റെജി, രാജമ്മ രാജൻ,​ പഞ്ചായത്ത് അംഗങ്ങളായ എൻ.വി. കൃഷ്ണൻകുട്ടി, മാത്യൂസ് കുമ്മണ്ണൂർ, ബിന്ദു ജയൻ, ബിജു കെ. ജോർജ്, കെ.സി. ഉണ്ണിമായ, നിഷ സജീവ്, ജിംസി മേരി വർഗീസ് പഞ്ചായത്ത് സെക്രട്ടറി വി. സിന്ധു എന്നിവർ സംസാരിച്ചു.