മൂവാറ്റുപുഴ: സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പ്രവർത്തനത്തിന്റെ ഭാഗമായാണ് സ്ത്രീകൾ എഴുതുന്നതെന്നും അതവരുടെ ബദൽ ജീവിതമായി മാറുന്നുണ്ടെന്നും എഴുത്തുകാരൻ ഇ.പി. രാജഗോപാലൻ പറഞ്ഞു. കാലടി സംസ്കൃത സർവകലാശാല ജീവനക്കാരിയും ആലക്കോട് സ്വദേശിനിയുമായ സിന്ധു ഉല്ലാസ് എഴുതിയ 'തനിയെ ' കഥാസമാഹാരം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ചാവശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ പി.ജി. രാജേന്ദ്രൻ പുസ്തകം ഏറ്റുവാങ്ങി. എ.ആർ. പ്രസാദ് അദ്ധ്യക്ഷനായി. എ.ആർ. പ്രദീപ്, സണ്ണി പാലത്തുങ്കൽ, ഒ.എം ജോർജ്, ഡി. ഉല്ലാസ്, സിന്ധു ഉല്ലാസ്, ടോമി ജോസഫ്, പ്രിയ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു .