temple

നെടുമ്പാശേരി: രാമായണ മാസാചരണത്തോടനുബന്ധിച്ച നാലമ്പല ദർശനത്തിന്റെ ഭാഗമായി തിരുമൂഴിക്കുളം ശ്രീലക്ഷ്മണപ്പെരുമാൾ ക്ഷേത്ര നടയിൽ സേവാഭാരതിയുടെ സേവാകേന്ദ്രം അഡ്വ. കൃഷ്ണരാജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ. ജ്യോതിഷ് ആർ. നായർ അദ്ധ്യക്ഷനായി. രാഷ്ട്രീയ സ്വയം സേവക സംഘം ജില്ല വിഭാഗ് സേവാപ്രമുഖ് എ.കെ. ഷാജി സേവാസന്ദേശം നൽകി. സി.ആർ. സുധാകരൻ, എം.ആർ. സജീവ്, സി.എൻ. ശശിധരൻ, കുഞ്ഞിരാമൻ പുതുശ്ശേരി, എൻ.പി. ഹരി സുധൻ എന്നിവർ സംസാരിച്ചു.