കൊച്ചി: ടി.ബി ബാധിച്ച് മുഴുവനായി ചുരുങ്ങിപ്പോയ മുംബയ് സ്വദേശിയുടെ ശ്വാസനാളി കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലൂടെ പൂർവസ്ഥിതിയിലാക്കി. 32കാരന്റെ ശ്വാസകോശമാണ് അമൃതയിലെ ഇന്റർവെൻഷണൽ പൾമണോളജി ചീഫ് ഡോ. ടിങ്കു ജോസഫിന്റെ നേതൃത്വത്തിൽ പൂർവസ്ഥിതിയിലാക്കിയത്.

ശ്വാസനാളി ചുരുങ്ങിയതിനെത്തുടർന്ന് ഗുരുതരമായ ചുമയും ശ്വാസതടസവും അനുഭവപ്പെട്ടിരുന്ന യുവാവിനെ കഴിഞ്ഞ എട്ടിനാണ് അമൃതയിലെത്തിച്ചത്.

ശസ്ത്രക്രിയ കൂടാതെ റിജിഡ് ബ്രോങ്കോസ്‌കോപ്പി ചികിത്സയും അവലംബിച്ചിരുന്നു. നാല് സെന്റിമീറ്റർ നീളത്തിൽ ശ്വാസനാളത്തിൽ സ്റ്റെൻഡിട്ടതോടെ യുവാവിന് ശ്വസിക്കാനുള്ള തടസങ്ങളും മാറി.