y
തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ രാമായണ മാസാചരണം ദേവസ്വം ബോർഡ് പ്രസിഡന്റ്‌ ഡോ. എം.കെ. സുദർശനൻ ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ രാമായണ മാസാചരണം കൊച്ചിൻ ദേവസ്വംബോർഡ് പ്രസിഡന്റ് എം.കെ. സുദർശനൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് കെ.ജി. മധുസൂദനൻ അദ്ധ്യക്ഷനായി. ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് നടൻ രമേശ് പിഷാരടി പുരസ്ക‌ാരം വിതരണം ചെയ്തു.

ഉപദേശകസമിതി സെക്രട്ടറി പ്രകാശ് അയ്യർ, തന്ത്രി പുലിയന്നൂർ അനുജൻ നാരായണൻ നമ്പൂതിരിപ്പാട്, ദേവസ്വംബോർഡ് അംഗങ്ങളായ എം.ബി. മുരളീധരൻ, പ്രേംരാജ് ചൂണ്ടലത്ത്, നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ്, ദേവസ്വം ബോർഡ് അസി. കമ്മീഷണർ എം.ജി. യഹുൽദാസ്, ദേവസ്വം ഓഫീസർ ആർ. രഘുരാമൻ, എന്നിവർ സംസാരിച്ചു. ചോറ്റാനിക്കര അജുവും സംഘവും കൊമ്പുപറ്റ് അവതരിപ്പിച്ചു.