y
ട്രൂറ വനിതാവേദി മദ്ധ്യമേഖലാ സമ്മേളനം ചെയർമാൻ വി.പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ മാസ്റ്റർപ്ലാൻ തയ്യാറാക്കി നടപടി സ്വീകരിക്കണമെന്ന് ട്രൂറ വനിതാവേദി മദ്ധ്യമേഖലാ സമ്മേളനം ആവശ്യപ്പെട്ടു. ചെയർമാൻ വി.പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എം.വി. മേരി അദ്ധ്യക്ഷയായി. ബെൻസി ബിജു, വി.സി. ജയേന്ദ്രൻ, എം. രവി, അംബികാ സോമൻ, സുഖദ തമ്പുരാൻ, ശ്യാമ, പോൾ മാഞ്ഞൂരാൻ, കെ. പത്മനാഭൻ.പി.എം. മായ, ജെയിംസ് അത്താണിക്കൽ, ഇന്ദിരാദേവി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എം.വി. മേരി (പ്രസിഡന്റ്), സുഖദ തമ്പുരാൻ, ബീന മാത്യു, ഇ.കെ.വത്സ, (വൈസ് പ്രസിഡന്റുമാർ), ബെൻസി ബിജു (സെക്രട്ടറി), ടി.കെ. ശ്യാമ, ആലീസ് മാത്യു, ലിസി കുര്യൻ (ജോ. സെക്രട്ടറിമാർ), പി.എം. മായ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.