കൊച്ചി: ടി.കെ. രാമചന്ദ്രൻ മെമ്മോറിയൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡോ. ടി.കെ. രാമചന്ദ്രൻ അനുസ്മരണം 22ന് വൈകിട്ട് നാലിന് എറണാകുളം പബ്ലിക് ലൈബ്രറിക്ക് സമീപമുള്ള അച്യുതമേനോൻ ഹാളിൽ നടക്കും. എമർജൻസി: എ കണ്ടംപററി റീഡിംഗ് എന്ന വിഷയത്തിൽ സുപ്രീംകോടതി അഭിഭാഷകൻ കാളീശ്വരം രാജ് സംസാരിക്കും. പ്രൊഫ. കെ.പി. ശങ്കരൻ, എൻ. മാധവൻകുട്ടി, പി.സി. ഉണ്ണിച്ചെക്കൻ, ചാൾസ് ജോ‌ർജ് എന്നിവർ സംസാരിക്കും.