y
നീതി മെഡിക്കൽ ലാബിന്റെ ഉദ്ഘാടനം ടി.സി.ഷിബു നിർവഹിക്കുന്നു

തൃപ്പൂണിത്തുറ: തിരുവാങ്കുളം സർവീസ് സഹകരണസംഘം ഇരുമ്പനം മകളിയം ക്ഷേത്രത്തിനുസമീപം ആരംഭിച്ച നീതി മെഡിക്കൽ ലാബിന്റെയും കളക്ഷൻ സെന്ററിന്റെയും ഉദ്ഘാടനം പീപ്പിൾസ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ചെയർമാൻ ടി.സി. ഷിബു നിർവഹിച്ചു. സഹകരണസംഘം പ്രസിഡന്റ് കെ.ബി. ജയകുമാർ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് കെ.പി. പൗലോസ്, ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എ. ബെന്നി, കൗൺസിലർ കെ.പി. ദേവദാസ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് ഇ.വി. തങ്കപ്പൻ, സൊസൈറ്റി സെക്രട്ടറി വി.ആർ. ഷാനി, വനജ രവി എന്നിവർ സംസാരിച്ചു.