കൊച്ചി: മൂന്നു മാസം നീണ്ടുനിൽക്കുന്ന കൊച്ചി ഇന്റർനാഷണൽ എൻ.എഫ്.ആർ ഫിലിം ഫെസ്റ്റിവൽ വെബ്‌സൈറ്റ് നടനും സംവിധായകനുമായി പൃഥ്വിരാജ് സുകുമാരൻ ഉദ്ഘാടനം ചെയ്തു. ഫെസ്റ്റിവലിന്റെ ഭാഗമാകുന്ന എല്ലാവർക്കും പൃഥ്വിരാജ് ആശംസ അറിയിച്ചു. ഫെസ്റ്റിവൽ ഡയറക്ടർ ഡോ. ജെയ്ൻ ജോസഫ്, എക്‌സിക്യൂട്ടീവ് ഡയറക്ടർ ലിയോ തദ്ദേവൂസ് എന്നിവർ പങ്കെടുത്തു. ഗ്ലോബൽ ഫിലിം പിച്ച് ഫെസ്റ്റിവൽ, ഇൻഡസ്ട്രി ഇൻവെസ്റ്റേഴ്‌സ് ഇൻക്യുബേറ്റർ, ഗ്ലോബൽ ഫിലിം കോൺക്ലേവ്‌സ് തുടങ്ങിയ ഏഴ് വ്യത്യസ്ത ശൃംഖലകൾ മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കല, സംസ്‌കാരം, സിനിമാറ്റിക് മികവ് എന്നിവയിൽ നടക്കുന്ന മൂന്ന് ദിവസത്തെ ഗ്രാന്റ് സമ്മിറ്റോടെ ഫെസ്റ്റിവൽ സമാപിക്കും.