oruma-

തൃശൂർ: നോർത്ത് പറവൂർ സി.എസ്.ബി ബാങ്കിന്റെ ആഭിമുഖ്യത്തിൽ പറവൂത്തറ ഒരുമ റെസിഡന്റ്സ് അസോസിയേഷനിൽ ഡെന്റൽ ചെക്കപ്പ് കാമ്പയിൻ നടത്തി. പ്രസിഡന്റ് രാജപ്പൻ അദ്ധ്യക്ഷനായി. ബ്രാഞ്ച് മാനേജർ കെ.എസ്.ബാബുമോൻ, ജോൺ, മുനിസിപ്പൽ സെക്രട്ടറി കെ.ആർ.വേണുഗോപാൽ, വാർഡ് അംഗം ഗീതാബാബു, അസോസിയേഷൻ സെക്രട്ടറി ജോയി എന്നിവർ പങ്കെടുത്തു. ഡോ.സുധീപ്, ഡോ.അശ്വതി, ബിജ്‌നു, റീമ, കൃഷ്ണപ്രസാദ്, ഹരീഷ് എന്നിവർ പങ്കെടുത്തു.