തൃശൂർ: മാല്യങ്കര എസ്.എൻ.എം പോളിടെക്‌നിക് കോളേജിൽ ഒഴിവുള്ള ഏതാനും ലാറ്ററൽ എൻട്രി മെറിറ്റ് ആൻഡ് മാനേജ്‌മെന്റ് സീറ്റിലേക്ക് (രണ്ടാം വർഷത്തിലേക്ക് നേരിട്ട്) സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. ഇതുവരെ പോളി അഡ്മിഷനിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും ഡിപ്ലോമ പ്രവേശനത്തിന് പങ്കെടുക്കാം. ഈ മാസം 19, 20 തിയതികളിൽ അസൽ സർട്ടിഫിക്കറ്റുകളുമായി രാവിലെ 9ന് കോളേജിൽ നേരിട്ട് ഹാജരാകണം.