y
തൃപ്പൂണിത്തുറ കാർഷിക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഓണക്കാല പൂക്കൃഷി കൃഷി ഓഫീസർ കെ.പി. സോണിയ ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ കാർഷിക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ തെക്കുംഭാഗം ചൂരക്കാട് ഗവ. യു.പി സ്കൂൾ അങ്കണത്തിൽ ഓണക്കാല പൂക്കൃഷി ആരംഭിച്ചു. കൃഷി ഓഫീസർ കെ.പി. സോണിയ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് കെ. എസ്. മണി അദ്ധ്യക്ഷനായി. കെ.ആർ. രാജേഷ്, മിലി തോമസ്, എം.എ. മോഹനൻ, ഇ.പി. ഷൈമോൾ, കെ.ആർ. ജിതേഷ്, വി.എം. സിന്ധു, അജിത ബാബു, സെക്രട്ടറി കെ.പി. ജയ, എൻ.എ. ശ്യാംകുമാർ എന്നിവർ സംസാരിച്ചു.