വൈപ്പിൻ: മജീഷ്യൻ ഗോപിനാഥ് മുതുകാട് വൈപ്പിൻ കരയിലെ ഹൈസ്‌കൂൾ ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികളുമായി 20ന് രാവിലെ 10. 30ന് ചെറായി ഗൗരീശ്വരം ഓഡിറ്റോറിയത്തിൽ സംവദിക്കും. കുട്ടികൾക്ക് ഉണർവും ഉദ്‌ബോധനവും നൽകുന്ന പറന്നുയരാം എന്ന പരിപാടിയാണ് ഇവിടെ സംഘടിപ്പിക്കുന്നത്. പള്ളിപ്പുറം സർവ്വീസ് സഹകരണ ബാങ്ക് ശതാബ്ദിയാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ് മജീഷ്യന്റെ പ്രോഗ്രാം. ബാങ്ക് പ്രസിഡന്റ് അഡ്വ. കെ.വി. എബ്രഹാം അദ്ധ്യക്ഷത വഹിക്കും.