തൃപ്പൂണിത്തുറ: സെന്റ് ജോസഫ്സ് കോൺവെന്റ് ഗേൾസ് സ്കൂളിൽ എം.എൽ.എ പ്രാദേശിക വികസനഫണ്ടായ 14 ലക്ഷംരൂപ ഉപയോഗിച്ച് നിർമ്മിച്ച ടോയ്ലെറ്റ് കോംപ്ലക്സിന്റെ ഉദ്ഘാടനം കെ. ബാബു എം.എൽ.എ നിർവഹിച്ചു. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ട്രീസാമരിയ, ഹെഡ്മിസ്‌ട്രസ് സിസ്റ്റർ ലിസിയുസ്, കൗൺസിലർ ആന്റണി ജോ വർഗീസ്, പി.ടി.എ പ്രസിഡന്റ് ഡോ. ബിന്ധ്യ, ലോക്കൽ മാനേജർ സിസ്റ്റർ ലിയ എന്നിവർ സംസാരിച്ചു.