വൈപ്പിൻ : ചെറായി ഈഴവ സമാജം കുടുംബ യൂണിറ്റ് കൺവീനർ വി.ഡി. സത്യന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡ് ദാനം എസ്. എൻ.ഡി. പി. ചെറായി നോർത്ത് ശാഖ സെക്രട്ടറി കെ. കെ. രത്‌നൻ നിർവ്വഹിച്ചു. യോഗം ബോർഡ് മെമ്പർ കെ.പി. ഗോപാലകൃഷ്ണൻ, യൂത്ത്മൂവ്‌മെന്റ് ജില്ലാ വൈസ് പ്രസിഡന്റ് ബിനുരാജ് പരമേശ്വരൻ, കുടുംബ യൂണിറ്റ് കൺവീനർ പ്രീമ ഷിജു, ജോ. കൺവീനർ മിനി ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.