തോപ്പുംപടി: ഹൗസ് ചലഞ്ച് പദ്ധതിയിലൂടെ പൂർത്തിയാക്കിയ 204-ാമത്തെ വീടിന്റെ താക്കോൽ ഡോ. ഗ്രേസി തോമസ് കൈമാറി. ചടങ്ങിൽ ചെയർപേഴ്സൺ ഡോ. മാരി സൈമൺ, സെക്രട്ടറി ഡോ. ആര്യ ശിവപ്രസാദ്, ട്രഷറർ ഡോ. ലീന വി.പി, കോ ഓർഡിനേറ്റർ ഡോ. മുംതാസ് ഖാലിദ്, ഹൗസ് ചലഞ്ച് കോ ഓർഡിനേറ്റർ ലില്ലി പോൾ തുടങ്ങിയവർ പ്രസംഗിച്ചു. തോട്ടുങ്ങൽ എലിസബത്ത് സോളമനും കുടുംബത്തിനുംവേണ്ടി പൂർത്തിയാക്കിയ വീടിനായി നിർമ്മാണവസ്തുക്കൾ നൽകി സഹായിച്ചത് കൊച്ചി ഐ.എം.എയുടെ കീഴിലുള്ള വിമ അസോസിയേഷൻ മെമ്പർ കൂടിയായ ഡോ. ഗ്രേസി തോമസും കുടുംബവുമാണ്.