kumbalam
കുമ്പളം ശ്രീലക്ഷ്മി നാരായണ ക്ഷേത്രത്തിൽ രാമായണമാസാചരണത്തിന് തുടക്കംകുറിക്കുന്നു

കുമ്പളം: ശ്രീലക്ഷ്മി നാരായണ ക്ഷേത്രത്തിലെ രാമായണ മാസാചരണം ജ്യോത്സ്യൻ കലേശൻ ഉദ്ഘാടനം ചെയ്‌തു. ശ്രീജ്ഞാന പ്രഭാകരയോഗം പ്രസിഡന്റ് എൻ.പി. മുരളീധരൻ, സെക്രട്ടറി സാജു മീനേകോടത്ത്, ശാഖായോഗം പ്രസിഡന്റ് ഐ.പി. ഷാജി, സെക്രട്ടറി കെ. ബി. രാജീവ്, മേൽശാന്തി അജയൻ, സതീഷ്‌കുമാർ ഗംഗോത്രി, വനിതാസമാജം വൈസ് പ്രസിഡന്റ് ഗിരിജാതമ്പി, വനിതാസംഘം ഖജാൻജി സീനാ ഷാജി എന്നിവർ സംസാരിച്ചു. ഗണപതിഹോമം, ഭഗവതിസേവ, സർവൈശ്വര്യപൂജ, എന്നിവയുണ്ടാകും.